തിരുമിഴിതുറക്കില്ലയോ...ദേവാ....
തിരുമിഴിതുറക്കില്ലയോ.....
തീരാത്ത ദുഖവുമായ് തേടിനടന്നു നിന്നെ...
തിരുനക്കരയിലെ ശ്രീശങ്കരാ..... (തിരുമിഴിതുറക്കില്ലയോ
തിരുവിഴാനാട്ടിലും തിരുവൈക്കം ദേശത്തും
തിരുനക്കരയിലും നീയല്ലൊ...ദേവാ....
തിരുവിതാംകൂറിന്റെ പുണ്യമല്ലൊ....നീ
തിരുവിതാംകൂറിന്റെ പുണ്യമല്ലൊ... (തിരുമിഴിതുറക്കില്ലയോ
തുടിക്കുന്നെന്‍ ഹൃദയം ഉടുക്കിന്റെ താളത്തില്‍
തൃക്കണ്‍ മൂര്‍ത്തിയെ പാര്‍ത്തിടാനായ്..
താമസമിനിയുമരുതെ ദേവാ...നിന്‍....
തിരുമുഖദര്‍ശനമെനിക്കേകിടാനായ്.... (തിരുമിഴിതുറക്കില്ലയോ