ജീവിതയാത്രയിൽ ഭവിച്ചിട്ടുമോരൊ
വിഘ്നങ്ങളോക്കെയും കണ്ടുകണ്ടെൻ
നെഞ്ചുപിടഞ്ഞു ഞാൻ നിന്നിടുമ്പോളെൻ
നെഞ്ചിനകത്തൊരു ദീപനാളം
ആ ദീപനാളത്തിന്റെ ഊരുതേടി
ഞാനെത്തി നിൽക്കുന്നതോയീ ദേവാലയം
വിഘ്നങ്ങളോക്കെയും കണ്ടുകണ്ടെൻ
നെഞ്ചുപിടഞ്ഞു ഞാൻ നിന്നിടുമ്പോളെൻ
നെഞ്ചിനകത്തൊരു ദീപനാളം
ആ ദീപനാളത്തിന്റെ ഊരുതേടി
ഞാനെത്തി നിൽക്കുന്നതോയീ ദേവാലയം
പുണ്യം നിറഞ്ഞൊരീമണ്ണിൽ നിൽക്കുമെ-
ന്നുള്ളമൊരു സങ്കടക്കടലായി മാറുന്നു
ആരാരും കാണാതെ കേഴുന്ന നേരത്ത്
ആരോ വന്നെന്റെ കാതിൽ മന്ത്രിച്ചു
സങ്കടം വന്നീടിൽ ചൊല്ലുക
ശംഭോ മഹാദേവാ........
ന്നുള്ളമൊരു സങ്കടക്കടലായി മാറുന്നു
ആരാരും കാണാതെ കേഴുന്ന നേരത്ത്
ആരോ വന്നെന്റെ കാതിൽ മന്ത്രിച്ചു
സങ്കടം വന്നീടിൽ ചൊല്ലുക
ശംഭോ മഹാദേവാ........
പറയുവാനേറെയുണ്ടാകിലുമൊന്നും
പറയുവാനാവാതെ നിന്നിടുന്നു
ഇടറുന്ന കണ്ഠത്തിൽ നിന്നുതിരുന്ന തേങ്ങലും
നിറയുന്ന മിഴികളിലിൽ നിന്നൊഴുകുന്ന ധാരയും
പറയുന്ന പരിവേദനങ്ങളെല്ലാമെൻ
കാരുണ്യമൂർത്തിയാം കൈലാസനാഥാ നീ
കരുണയോടൊന്ന് കേട്ടിടണെ
പറയുവാനാവാതെ നിന്നിടുന്നു
ഇടറുന്ന കണ്ഠത്തിൽ നിന്നുതിരുന്ന തേങ്ങലും
നിറയുന്ന മിഴികളിലിൽ നിന്നൊഴുകുന്ന ധാരയും
പറയുന്ന പരിവേദനങ്ങളെല്ലാമെൻ
കാരുണ്യമൂർത്തിയാം കൈലാസനാഥാ നീ
കരുണയോടൊന്ന് കേട്ടിടണെ
വല്ലാതെ തളർന്നു ഞാൻ വീഴുന്ന നേര-
മൊരു കൈതാങ്ങായി മാറുവാനും
വീശിയടിക്കും കൊടുങ്കാറ്റിലെന്റെ
യുള്ളിലെരിയുന്ന ദീപനാള-
മണയാതെയെന്നും കാക്കുവാനും
പാതിയടഞ്ഞ മിഴികളുമായ്
ധ്യാനനിമഗ്നനായെൻ കാരുണ്യമൂർത്തിയാ
പെരുംതൃക്കോവിലിൽ വാണിടുമ്പോൾ
ഒഴിയുന്നു വ്യാധികളൊന്നൊന്നായി
നിറയുന്നു ശാന്തിയെൻ മനസ്സിനുള്ളിൽ
മൊരു കൈതാങ്ങായി മാറുവാനും
വീശിയടിക്കും കൊടുങ്കാറ്റിലെന്റെ
യുള്ളിലെരിയുന്ന ദീപനാള-
മണയാതെയെന്നും കാക്കുവാനും
പാതിയടഞ്ഞ മിഴികളുമായ്
ധ്യാനനിമഗ്നനായെൻ കാരുണ്യമൂർത്തിയാ
പെരുംതൃക്കോവിലിൽ വാണിടുമ്പോൾ
ഒഴിയുന്നു വ്യാധികളൊന്നൊന്നായി
നിറയുന്നു ശാന്തിയെൻ മനസ്സിനുള്ളിൽ