അച്ഛനെന്ന മൂന്നക്ഷരം വായ്മൊഴിയാക്കിയ മലയാളമെന്നു
മഭിമാനപൂര്വ്വം നെഞ്ചിലേറ്റുമീ മൂന്നക്ഷരം O.N.V.
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം പോലെ..
ആരും കൊതിക്കുന്ന മലയാളഭാഷയില്‍
അക്ഷരകൂട്ടിനാല് ഹാരമൊരുക്കുവാന്
ആദിസൂര്യതേജസ്സായൊരാള് O.N.V.
പുസ്തകതാളില്‍ പഠിക്കുവാനും പിന്നെ
പലപ്പോഴായി മനസ്സില്‍ പാടിനടക്കാനും
പച്ചയാം ജീവിതസത്യങ്ങളെയെല്ലാം
പകര്‍ത്തിയെഴുതിയ പ്രതിഭാധനന് O.N.V.
ഒരുവട്ടംകൂടി ഞാനോര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുമ്പോളെന്നെ
കാത്തിരിക്കുമൊരു കാരണവരെപോല്
പൂമുഖവാതിക്കല്‍ മന്ദസ്മിതത്തോടെ O.N.V.
തുമ്പപ്പൂ ചോറിനു കൂട്ടായ് കറിയില്‍
പ്ലാവിലകുമ്പിളില്‍ ഉപ്പുപകര്ന്ന മഹാമതെ..
മലയാളഭാഷക്കെന്നെന്നും രുചിയേകാ
നൊരുകുമ്പിളുപ്പായ് നീയെന്നുമുണ്ടാവണെ...
മനസ്സിലുദിക്കുന്ന വാക്കുകള്‍കൊണ്ടു ഞാന്‍
മറ്റാരും കാണാതൊരു പീഠമൊരുക്കിയതില്
മലയാളമണ്ണിന്റെ പുണ്യമായ് മാറിയ
മഹാഗുരുവിനെ പ്രതിഷ്ഠിച്ചിടുന്നൂ...
എവിടെ മനുഷ്യനുണ്ടവിടെല്ലാമുയിര്
ത്തെഴുന്നേല്‍ക്കുമെന്റെയീ ഗാനമെന്നു
പാടിപ്പറഞ്ഞ അക്ഷരഗുരുവിനര്പ്പിച്ചീടുന്നെന്
ശതകോടി പ്രണാമം പ്രണാമം പ്രണാമം…
മഭിമാനപൂര്വ്വം നെഞ്ചിലേറ്റുമീ മൂന്നക്ഷരം O.N.V.
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം പോലെ..
ആരും കൊതിക്കുന്ന മലയാളഭാഷയില്‍
അക്ഷരകൂട്ടിനാല് ഹാരമൊരുക്കുവാന്
ആദിസൂര്യതേജസ്സായൊരാള് O.N.V.
പുസ്തകതാളില്‍ പഠിക്കുവാനും പിന്നെ
പലപ്പോഴായി മനസ്സില്‍ പാടിനടക്കാനും
പച്ചയാം ജീവിതസത്യങ്ങളെയെല്ലാം
പകര്‍ത്തിയെഴുതിയ പ്രതിഭാധനന് O.N.V.
ഒരുവട്ടംകൂടി ഞാനോര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുമ്പോളെന്നെ
കാത്തിരിക്കുമൊരു കാരണവരെപോല്
പൂമുഖവാതിക്കല്‍ മന്ദസ്മിതത്തോടെ O.N.V.
തുമ്പപ്പൂ ചോറിനു കൂട്ടായ് കറിയില്‍
പ്ലാവിലകുമ്പിളില്‍ ഉപ്പുപകര്ന്ന മഹാമതെ..
മലയാളഭാഷക്കെന്നെന്നും രുചിയേകാ
നൊരുകുമ്പിളുപ്പായ് നീയെന്നുമുണ്ടാവണെ...
മനസ്സിലുദിക്കുന്ന വാക്കുകള്‍കൊണ്ടു ഞാന്‍
മറ്റാരും കാണാതൊരു പീഠമൊരുക്കിയതില്
മലയാളമണ്ണിന്റെ പുണ്യമായ് മാറിയ
മഹാഗുരുവിനെ പ്രതിഷ്ഠിച്ചിടുന്നൂ...
എവിടെ മനുഷ്യനുണ്ടവിടെല്ലാമുയിര്
ത്തെഴുന്നേല്‍ക്കുമെന്റെയീ ഗാനമെന്നു
പാടിപ്പറഞ്ഞ അക്ഷരഗുരുവിനര്പ്പിച്ചീടുന്നെന്
ശതകോടി പ്രണാമം പ്രണാമം പ്രണാമം…
* * * * *
"ONV Saarinoru Mangalapathram....."
ReplyDeleteപോസ്റ്റിന്റെ ടൈറ്റിൽ, അതുകൂടി മലയാളത്തിലാക്കരുതോ?
തെറ്റുതിരുത്തൽ:
അച്ചനെന്ന = അച്ഛനെന്ന
പ്രതിഭാധനൻ = പ്രദിഭാധനന്
കരണവരെപോല് = കാരണവരെപോല്
kollameda chekka, kuzhappamilla
ReplyDeleteനന്ദി ശിവാ അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട് :)
ReplyDeleteനന്ദി ജ്യോതി ...