Friday, September 24, 2010

വൈയ്ക്കം കായലെ......

കായലെ..വൈയ്ക്കം കായലെ....
എന്റെ ഭഗവാന്റെ നാട്ടിലെ കായലെ...
നിന്റെ ഓളങ്ങള്‍ ചൊല്ലുമോ സഹസ്രനാമം..
ശിവസഹസ്രനാമം......

ഈ ചെറുന്നാട്ടിലെ..ആ പെരുംകോവിലില്‍..
വാണരുളും ഭഗവാനെ വാഴ്ത്തിടാന്‍
ജനകോടികളെത്തുന്ന കണ്ടുവോ...നീ...
കായലെ.........വൈയ്ക്കം കായലെ......

അക്കരക്കടവിലെ ദേശക്കാര്‍ ‍ക്കെന്നുമെ....
ഇക്കരെ വന്നിടാന്‍ നീയെ ശരണം......
എന്റെ ഭഗവാനെ കണ്ടിടാന്‍ നീയെ ശരണം...
കായലെ .....വൈയ്ക്കം കായലെ..

നിന്റെപൊന്നോളങ്ങള്‍ കണ്‍നിറയെ കാണവെ..
യെന്റെ മനസ്സൊരു ശാന്തിതീരം.......
അതില്‍ നിന്റെ പാദസരധ്വനികള്‍ മാത്രം..
കായലെ....വൈയ്ക്കം കായലെ...... 

2 comments:

  1. Hai vembu, nee sugathakumariye tholpikkumallo. good.

    ReplyDelete
  2. മനസ്സില്‍ ഉരുത്തിരിയുന്ന വാക്കുകള്‍ എഴുതി വയ്ക്കുന്നു അത്രതന്നെ ... കളിയാക്കല്ലേ അണ്ണാ ...

    ReplyDelete