Saturday, February 5, 2011

വൈയ്ക്കത്തപ്പാ...ശ്രീമഹാദേവാ...

പ്രസാദമെന്തിനു വേറെ...
മ്രുഷ്ട്ടാഹ്നമെന്തിനു വേറെ...
ദേവാ..നിന്നെ കണ്ടാലെനിക്കിനി..
ദര്‍ശനമെന്തിനു വേറെ...
ദേവാ..ദര്‍ശനമെന്തിനു വേറെ...

തിരുവൈയ്ക്കത്തപ്പന്റെ തിരുമുമ്പിലെരിയുന്ന
കര്‍പ്പൂരദീപമാണീജന്മം...
ദേവാ .. നിന്റെ കാരുണ്യമേറ്റാല്‍...
കത്തുമീ ദീപവും..ജ്വാലയായ്..
ദേവാ..കത്തുമീ ദീപവും..ജ്വാലയായ്.. (പ്രസാദ...

മനസ്സിന്നുള്ളിലെ...ഗംഗാതടത്തില്‍....
പൊട്ടിവിരിഞ്ഞൊരു..താമര നീ....
നിന്നിതളാലെന്‍ ദേഹി തലോടവെ...
ധന്യമായിടുമന്നീജന്മം...ദേവാ..
ധന്യമായിടുമന്നീജന്മം...(പ്രസാദ...

ജീവിതയാത്രതന്‍..സായാഹ്നവേളയില്‍...
വഴിയറിയാതെ ഞാന്‍ നില്‍ക്കുമ്പോളൊരു
വഴിവിളക്കായെന്‍ കണ്മുമ്പില്‍ നിറഞ്ഞെങ്കില്‍..
പൂര്‍ണമായിടുമെന്നീയാത്ര....ദേവാ....
പൂര്‍ണമായിടുമെന്നീയാത്ര...(പ്രസാദ...

No comments:

Post a Comment