Tuesday, March 1, 2011

ശങ്കരസന്നിധി

മിഴിപൂട്ടി ഞാന്‍ നിന്റെ തിരുമുമ്പില്‍ നില്‍ക്കുമ്പോള്‍
തെളിയുന്നാ കല്‍വിളക്കിന്നെന്റെ മുന്നില്‍
എരിയുമാ വിളക്കിലെ തിരിനാളമായിടാന്‍
ഇനിയെത്ര ജന്മങ്ങള്‍ കാത്തിരിക്കേണം ...

സൂര്യശോഭവിതറുമാ ശ്രീലകവാതിക്കല്‍
നമ്രശിരസ്കനായി ഞാന്‍ നിന്നിടുമ്പോള്‍
പറയുവാനേറെയുണ്ടാകിലും ഞാനെന്റെ
പരിദേവനങ്ങള്‍ മറന്നുപോയീടും...

ഇടനെഞ്ചു പിടയുന്ന നേരത്തും ഞാനെന്റെ
ശങ്കരധ്യാനത്തില്‍ സ്വയം മറക്കും
എന്നുമെന്‍ മനസ്സിന്റെ ശക്തിയായി നിലകൊള്ളും
നടരാജമൂര്‍ത്തേ കാത്തിടണെ പ്രഭോ !

1 comment:

  1. kure nalla shiva bhakti ganangal thannathil valare santosham. iniyum pratheekshikkunnu.

    ReplyDelete