വായ്മൊഴിയായും, വരമൊഴിയായും,
വാനോളം പുകഴ്ത്തീടുന്നമ്മയെ നാം
അറിയാതെയെങ്കിലും മറന്നീടുന്നൊരുവേള
അച്ചനെന്ന സ്നേഹത്തെ നെഞ്ചോടു ചേര്‍ത്തിടാന്‍..
ആ പേരാലിന്‍ തണലേറ്റിരുന്നിടുമ്പോഴും
മറന്നീടുന്നു നാം സൂര്യതാപമേറ്റു പിടയുമതിന്റെ വേദന..
കറിക്കൂട്ടിനു സുഗന്ധമേകിയ കറിവേപ്പിലയെ
കയ്യോടെയെടുത്തു പുറന്തള്ളുന്ന നാം
നമുക്കു താങ്ങായ്, തണലായ് നില്‍ക്കുമച്ചനെ
വെറുമൊരു കറിവേപ്പിലയായ് കാണാതിരിക്കുക....
