Wednesday, March 18, 2015

വൈക്കത്തപ്പന്

ഉദയനാപുരത്തൊരുണ്ണിയുണ്ടപ്പാ...
ഉരുകുന്ന മനസ്സുമായൊരുണ്ണിയുണ്ടപ്പാ...
കാര്‍ത്തികേയനോടൊന്നു ചൊല്ലിടാമോ..
കാത്തിടണമവനെയിനിയെന്നെന്നുമീ പാരില്‍.....

ആശ്രയംതേടിയവനലയുന്ന നേരം
ആശ്രിതവല്‍സലനായ് നിറഞ്ഞിടുവാന്‍
അവനിലൊരാശ്രിതവല്‍സലനായ് നിറഞ്ഞിടുവാന്‍..
കാര്‍ത്തികേയനോടൊന്നു ചൊല്ലിടാമോ..
കാത്തിടണമവനെയിനിയെന്നെന്നുമീ പാരില്‍....

ജീവിതതാളം മുറുകുന്നനേരം..
ചോടുകള്‍ പിഴയ്ക്കാതെ നിന്നിടുവാന്‍...
തന്‍ ചോടുകള്‍ പിഴയ്ക്കാതെ നിന്നിടുവാന്‍.
കാര്‍ത്തികേയനോടൊന്നു ചൊല്ലിടാമോ..
കാത്തിടണമവനെയിനിയെന്നെന്നുമീ പാരില്‍....

കാലമവനിലന്ധകാരം നിറച്ചിടുമ്പോളൊരു
കാര്‍ത്തിക വിളക്കായ് തെളിഞ്ഞിടുവാന്‍
അവനിലൊരു കാര്‍ത്തിക വിളക്കായ് തെളിഞ്ഞുടുവാന്‍
കാര്‍ത്തികേയനോടൊന്നു ചൊല്ലിടാമോ..
കാത്തിടണമവനെയിനിയെന്നെന്നുമീ പാരില്‍.......

No comments:

Post a Comment