ഉദയനും വന്നു വണങ്ങിനിന്നിടുമെന്റെ
ഉദയനാപുരത്തപ്പാ പ്രണാമം..
താരകള്‍ ദീപാരാധന നടത്തീടും..
താരകവൈരിക്കെന്‍ പ്രണാമം...
പൊന്നില്‍തിളങ്ങും നിന്‍ വേല്‍ കണ്ടിടുമ്പോള്‍
പൊന്നായ് തിളങ്ങുന്നു നിന്മുഖകാന്തിയും..
മനസ്സില്‍ പൊന്നായ് തിളങ്ങുന്നു നിന്മുഖകാന്തിയും...
സോദരനും പിന്നെ ദേവിയുമുണ്ടിവിടെ
സായുജ്യം നേടുവാന്‍ വേറെന്തുവേണം
ദര്‍ശനസായുജ്യം നേടുവാന്‍ വേറെന്തുവേണം...
പഴമാണു നിനക്കേറെ പ്രിയമെന്നറിഞ്ഞു ഞാന്‍
പഴവും നിവേദിച്ചു കാത്തുനിന്നു..
നിന്‍ മന്ദസ്മിതത്തിനായ് കാത്തുനിന്നു..
വല്ലാതെ വലഞ്ഞുഞാന്‍ വന്നതാണെ-
നിക്കില്ലാ ഒരാശ്രയം വേലായുധാ...
വേറെയില്ലാ ഒരാശ്രയം വേലായുധാ...
മയൂരനടനമതൊന്നിനി കണ്ടിടേണം
മനസ്സിന്റെ വ്യാധികള്‍ മാറ്റിടാനായ്..
എന്‍ മനസ്സിന്റെ വ്യാധികള്‍ മാറ്റിടാനയ്...
ഉദയനാപുരത്തപ്പാ പ്രണാമം..
താരകള്‍ ദീപാരാധന നടത്തീടും..
താരകവൈരിക്കെന്‍ പ്രണാമം...
പൊന്നില്‍തിളങ്ങും നിന്‍ വേല്‍ കണ്ടിടുമ്പോള്‍
പൊന്നായ് തിളങ്ങുന്നു നിന്മുഖകാന്തിയും..
മനസ്സില്‍ പൊന്നായ് തിളങ്ങുന്നു നിന്മുഖകാന്തിയും...
സോദരനും പിന്നെ ദേവിയുമുണ്ടിവിടെ
സായുജ്യം നേടുവാന്‍ വേറെന്തുവേണം
ദര്‍ശനസായുജ്യം നേടുവാന്‍ വേറെന്തുവേണം...
പഴമാണു നിനക്കേറെ പ്രിയമെന്നറിഞ്ഞു ഞാന്‍
പഴവും നിവേദിച്ചു കാത്തുനിന്നു..
നിന്‍ മന്ദസ്മിതത്തിനായ് കാത്തുനിന്നു..
വല്ലാതെ വലഞ്ഞുഞാന്‍ വന്നതാണെ-
നിക്കില്ലാ ഒരാശ്രയം വേലായുധാ...
വേറെയില്ലാ ഒരാശ്രയം വേലായുധാ...
മയൂരനടനമതൊന്നിനി കണ്ടിടേണം
മനസ്സിന്റെ വ്യാധികള്‍ മാറ്റിടാനായ്..
എന്‍ മനസ്സിന്റെ വ്യാധികള്‍ മാറ്റിടാനയ്...