Friday, October 1, 2010

മഴവില്ലുപോലൊരു ബാല്യകാലം.....

ഓണനിലാവത്തു ഒന്നിച്ചിരിക്കനായ്
ഓര്‍മ്മകളോരോന്നു പങ്കിടാനായ്
ഓടിയെത്തുമെന്‍ ബാല്യസഖിയെ
ഒരുവേള ഞാന്‍ നോക്കിനിന്നു...
ഒരു വാക്കു മിണ്ടുവാനായ് കാത്തുനിന്നു...

പറയുവാനൊരുപാടു കാര്യങ്ങളുണ്ടേലും
പറയുവാനാവതെ നോക്കിനിന്നു..
പിന്നെയാ മിഴികള്‍ നിറയുന്നതും ഞാനറിഞ്ഞു..
പാദങ്ങള്‍കൊണ്ടുനീ കോറിയ ചിത്രങ്ങള്‍
പറയുന്നൊരായിരം പരിഭവങ്ങള്‍....

ഉത്രാടനാളിള്‍ കൂട്ടരോടൊത്തു നാം
ഊഞ്ഞാലിലാടിയതും പിന്നെ
ഉച്ചവെയിലത്തു തളര്‍ന്നുവന്നാ..
ഉമ്മറകോലായില്‍ മയങ്ങിയതും..
ഉണ്ടൊരുപാടൊര്‍മ്മകളിന്നുമെന്‍ മനസ്സിനുള്ളില്‍..

തിരുവോണനാളിലെ പൊന്‍പുലരിയില്‍...
തിളങ്ങുന്ന കുപ്പായമിട്ടന്നു നീയൊരു
തുമ്പിയെപ്പോലെന്‍ ചാരത്തണഞ്ഞതും
താമരമിഴികളുയര്‍ത്തി നീയെന്‍ ഹൃദയത്തിലന്നു
തംമ്പുരു മീട്ടയതും ഓര്‍ത്തിടുന്നു സഖീ....

ഒന്നായ് തീരുവാനന്നു നമ്മള്‍
ഒട്ടേറെ മനസ്സില്‍ കൊതിച്ചിരുന്നു...
ഒന്നുരിയാടാതെ ഒരോണനാളില്‍..
ഒരു കിളി മാത്രം പറന്നുപോയി..
ഒര്‍ക്കുക മറുകിളിയിന്നും തനിച്ചുതന്നെ.....

എങ്കിലുമിന്നുനീ ചാരത്തണയുമ്പോള്‍
അറിയാതെ മനസ്സില്‍ പറഞ്ഞുപോയി..
കാലങ്ങള്‍ മാറുന്നിന്നെത്ര വേഗം...
കോലങ്ങള്‍ അഴിയുന്നിന്നെത്ര വേഗം...
മാറത്തതൊന്നുമെ മനസ്സില്‍ പതിഞ്ഞൊരു..
മഴവില്ലുപോലൊരു ബാല്യകാലം.....

6 comments:

  1. "ഒര്‍ക്കുക മറുകിളിയിന്നും തനിച്ചുതന്നെ....."
    ഇപ്പോഴും തനിച്ചുതന്നേ? അതറിഞ്ഞില്ലല്ലോ!

    അക്ഷരത്തെറ്റിനെക്കുറിച്ചിനിയൊരക്ഷരം ഞാൻ പറയില്ല.

    ReplyDelete
  2. ente ponnu koottukaara, ithanne valare kastapetta.. malayalathil typunnavante budhimuttu manassilaakku :)

    ReplyDelete
  3. പിന്നേ വല്യ പാടല്ലേ!

    ദിതൊന്നു നോക്കൂ, മലയാളം എഴുത്തിനുള്ള രീതികള്‍

    ReplyDelete
  4. ബ്ളോഗ് നന്നായിരിക്കുന്നു വേന്പീ...

    ReplyDelete
  5. hello vembu, Kavitha kollam, Pakshe vembuvinte jeevithathil ellavarum kothippichittu kadannu kalayukayanallo? enta athinte karyam, onnu orthunokku. evideya pisaku ennu.

    ReplyDelete