ലോകനന്മയ്ക്കായ് കാളകൂടത്തെ
മൃഷ്ടാന്നമാക്കിയ ഭഗവാനെ....
അന്നദാനപ്രഭുവല്ലെ നീ...
യെനിക്കന്നമുണ്ടീടുവാന് കനിവേകണെ....(ലോകനന്മ...
കലികാല കാഠിന്യമെന്തെന്നറിയാതെ...
കാലം കഴിക്കുന്നീ മൂഢജന്മം....
ഇന്ദുകലാധരാ നിന് തങ്കപ്രഭയാലെന്
കലികാലദോഷം നീക്കിടണെ....(ലോകനന്മ...
അഹങ്കാരഗോപുരക്കോട്ടകള് കെട്ടി
യതിനുള്ളില്‍ വാഴുന്നീ മര്‍ത്യജന്മം..
ശൈലാദ്രിനാഥാ നിന് തൃക്കണ്‍ തുറന്നെന്നെ
പാപമോക്ഷം നല്കി കാത്തിടണെ.....(ലോകനന്മ...
Hai vembu, ithu swanthan sristi thanneyano atho copy ano?
ReplyDeleteബ്രഹ്മചര്യം => ഗൃഹസ്ഥാശ്രമം => വാനപ്രസ്ഥം => സന്യാസം
ReplyDeleteഎന്താ നിങ്ങളുടെ ഉദ്ദേശം?
നേരേ സന്യാസത്തിലേക്ക് ചാടിയോ?
ജ്യോതി, സ്വന്തമാല്ലാത്ത ഒന്നും ഇവിടെ പ്രതീഷിക്കണ്ട... :)
ReplyDeleteഭക്തി ഉണ്ടാവാന്‍ സന്യാസം സ്വീകരിക്കണം എന്നുണ്ടോ ? എന്നെക്കാള്‍ കൂടുതല്‍ ഭക്തി ഉണ്ടാവേണ്ടത് നിങ്ങള്ക്കുതന്നെയാണല്ലോ :)