സ്വാമിയേ....ശരണമയ്യപ്പോ......
ഹരിഹരസുധനെ…. ശരണമയ്യപ്പോ......
അച്ഛന്റെ മുന്‍പില്‍ കെട്ടുനിറച്ചൂ...
അയ്യനെ കാണാന്‍ കാനനം താണ്ടീ......
സ്വാമിയേ....ശരണമയ്യപ്പോ......
എരുമേലിയെത്തി..പേട്ടയും തുള്ളി...
ശാസ്താവിന്‍ ദര്‍ശനം കണ്ടു വണങ്ങീ....
സ്വാമിയേ....ശരണമയ്യപ്പോ......
പമ്പയില്‍ ചെന്നു വിരിവച്ചു പിന്നെ..
പമ്പവിളക്കിന്‍ സായൂജ്യം നേടി.....
സ്വാമിയേ....ശരണമയ്യപ്പോ......
പമ്പയില്‍ മുങ്ങി ബലിയിട്ടു പിന്നെ
സോദരദര്‍ശനം പുണ്യമായ് കണ്ടു...
സ്വാമിയേ....ശരണമയ്യപ്പോ......
ശരണം വിളിയോടെ ഇരുമുടിയേന്തി...
സന്നിധി തേടി വന്നിതാ..ഞങ്ങള്‍.....
സ്വാമിയേ....ശരണമയ്യപ്പോ......
അപ്പാച്ചിമേടും ശരംകുത്തിയും താണ്ടി....
അയ്യപ്പസന്നിധിയെത്തിതാ ..ഞങ്ങള്‍...
സ്വാമിയേ....ശരണമയ്യപ്പോ......
കത്തിയുയരുന്ന ആഴിയും കണ്ടു..
വാവരു സ്വാമിയെ കണ്ടു വണങ്ങി....
സ്വാമിയേ....ശരണമയ്യപ്പോ......
ഇരുമുടിക്കെട്ടു ശിരസ്സിലുമേന്തി....
പടിപതിനെട്ടും തൊട്ടുവണങ്ങി.....
സ്വാമിയേ....ശരണമയ്യപ്പോ......
അഹിലാണ്ടേശ്വര സന്നിധി പൂകി..
ശരണം വിളിയോടെ... ദര്‍ശനം നേടീ...
സ്വാമിയേ....ശരണമയ്യപ്പോ......
അമ്പലംച്ചുറ്റിയഭിഷേകം ചെയ്തു...
അയ്യപ്പദര്‍ശനസായൂജ്യം നേടി....
സ്വാമിയേ....ശരണമയ്യപ്പോ......
മാളികത്തമ്മയെ ചെന്നു വണങ്ങി....
മലരിന്‍ നിവേദ്യം കാണിക്ക നല്‍കീ....
സ്വാമിയേ....ശരണമയ്യപ്പോ......
മാമലമേളിലെ ജ്യോതിയും കണ്ടു..
ആനന്ദചിത്തരായ് പടിയിറങ്ങീ.....
സ്വാമിയേ....ശരണമയ്യപ്പോ......
അയ്യപ്പദര്‍ശനം കണ്ടു തിരിച്ചൂ.....
അച്ഛന്റെ മുന്‍പിലെത്തിതാ ഞങ്ങള്‍...
സ്വാമിയേ....ശരണമയ്യപ്പോ......
ഇരുമുടിതാത്തി ശരണം വിളിച്ചൂ....
മാലയുമൂരി മുങ്ങിക്കുളിച്ചൂ.....
സ്വാമിയേ....ശരണമയ്യപ്പോ......
ഒരു പുണ്യദര്‍ശനയാത്ര കഴിഞ്ഞു...
മനസ്സിന്റെ ഭാരങ്ങളൊട്ടൊന്നൊഴിഞ്ഞൂ....
സ്വാമിയേ....ശരണമയ്യപ്പോ......
സ്വാമിശരണം മനസ്സുനിറഞ്ഞു...
തത്ത്വമസിയുടെ പൊരുളുമറിഞ്ഞൂ.....
സ്വാമിയേ....ശരണമയ്യപ്പോ......
ഹരിഹരസുധനെ…. ശരണമയ്യപ്പോ......
ഹരിഹരസുധനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ....ശരണമയ്യപ്പോ......
No comments:
Post a Comment