ഏറ്റുപറയുവാന്‍ മാലോകരെത്തുന്ന
ഏറ്റുമാനൂരില്‍ വാഴും ഉഗ്രമൂര്‍ത്തേ
തീരാത്ത പാപത്തിന്‍ ഭാണ്ഡവുമായി
എത്തിടുന്നു നിന്‍ തിരുമുമ്പിലിന്നു ഞാന്‍ .. ( ഏറ്റുപറയുവാന്‍
ഗോപുരവാതിക്കലോരുവേള ഞാനും
ഒട്ടൊന്നു ശങ്കിച്ചു നിന്നുപോയിയെന്‍
കൈലാസനാഥന്റെ മനസ്സറിയാതെ
ഏറിടും മനസ്സിന്റെ വ്യാധിയുമായി ... ( ഏറ്റുപറയുവാന്‍
ശങ്കിച്ചുനിന്നൊരെന്‍ മനസ്സില്‍ പറഞ്ഞു നീ
ശങ്കകൂടാതെയാ തിരുമുമ്പിലെത്തുവാന്‍
വിറയ്ക്കുന്ന കാലുകള്‍ പടിയില്‍ ചവിട്ടി
പതിയെ ഞാന്‍ ഗോപുരവാതില്‍ കടന്നൂ..
കത്തിജ്വലിക്കുന്ന കെടാവിളക്കീന്നു
കരിയോന്നെടുത്തു നെറ്റിയില്‍ തൊട്ടൊരു
കല്‍വിളക്കുപോല്‍ തിരുമുമ്പിലെത്തി
കണ്ണുകള്‍പൂട്ടി ഞാന്‍ കൈകൂപ്പിനിന്നു ... ( ഏറ്റുപറയുവാന്‍
മിഴിനീരു കൊണ്ടുഞാന്‍ ജലധാരയേകി
മനസ്സിന്റെ ഭാരം ഒട്ടൊന്നൊഴിവായി..
അധരങ്ങള്‍ ചൊല്ലിയ പഞ്ചാക്ഷരങ്ങള്‍
ഹൃദയത്തില്‍ ഞാനതേറ്റുപാടി.... ( ഏറ്റുപറയുവാന്‍
No comments:
Post a Comment