കുവലയദളനയനാ... ദേവാ..
കാരുണ്യ സാഗരമേ ....
കരകാണാതലയുന്ന തോണിയീജീവിതം
കരയിലേക്കിനിയെത്രദൂരമെന്‍ ശങ്കരാ ...
വിശ്വം നയിക്കുന്ന വിശ്വംഭരാ നീ
വക്ഷസ്സിലണിയുന്ന നാഗമായൊരു ജന്മം
വരമതെനിക്കരുളീടുവാനിനി...
വൈകരുതെയൊട്ടും നീ വിശ്വനാഥാ ശംഭോ ...
അഷ്ടമിത്തിങ്കളും അഷ്ടദിക്പാലരും
ആമോദമോടെ വണങ്ങുമെന്‍ ശങ്കരാ...
കഷ്ടതപേറി ഞാനെത്തിടുമ്പോളെന്റെ
ഇഷ്ടദൈവമേ നീ കൈവിടല്ലേ പ്രഭോ...!
കാരുണ്യ സാഗരമേ ....
കരകാണാതലയുന്ന തോണിയീജീവിതം
കരയിലേക്കിനിയെത്രദൂരമെന്‍ ശങ്കരാ ...
വിശ്വം നയിക്കുന്ന വിശ്വംഭരാ നീ
വക്ഷസ്സിലണിയുന്ന നാഗമായൊരു ജന്മം
വരമതെനിക്കരുളീടുവാനിനി...
വൈകരുതെയൊട്ടും നീ വിശ്വനാഥാ ശംഭോ ...
അഷ്ടമിത്തിങ്കളും അഷ്ടദിക്പാലരും
ആമോദമോടെ വണങ്ങുമെന്‍ ശങ്കരാ...
കഷ്ടതപേറി ഞാനെത്തിടുമ്പോളെന്റെ
ഇഷ്ടദൈവമേ നീ കൈവിടല്ലേ പ്രഭോ...!
No comments:
Post a Comment