Friday, December 7, 2012

അഷ്ടമിവിളക്ക്


ഗുരുവായൂരപ്പന്റെ മാനസപുത്രനിന്നു
നിന്‍ തിരുനടയില്‍ വന്നൂ...
നിന്‍ പൊന്‍തിടമ്പേറ്റുവാന്‍ വന്നൂ...
ഏഴാമുല്‍സവനാളില്‍ വന്നവന്‍
ഏഴഴകോടെ നിന്നിടുമ്പോള്‍
എരികനല്‍നയനനും പുഞ്ചിരിതൂകി
പിന്നെ ശീവേലിവിളക്കിനായി എത്തിടുന്നൂ...
പഞ്ചാക്ഷരീമന്ത്രമുയര്‍ന്ന രാവില്‍
പത്മനാഭന്റെ ശിരസ്സിലേറി
ഭക്തജനങ്ങള്‍ക്കാനന്ദമേകി
ഭഗവാനെഴുന്നെള്ളി വന്നിടുന്നൂ...
താരകള്‍ കൈകൂപ്പി നിന്നിടുമ്പോള്‍
താളമേളങ്ങള്‍ മുഴങ്ങിടുമ്പോള്‍
ആനന്ദരൂപനായ്  നീയെഴുന്നെള്ളിടുമ്പോള്‍
നമിക്കുന്നു ലോകം ശങ്കരാ നിന്‍മുന്നില്‍

4 comments: