ഉരുകുന്നൊരു ഹൃദയം ഞാന്‍ ഓംകാരദേവാ..
ഒരുവട്ടമെങ്കിലുമോര്‍ത്തീടണെയെന്നെ നീ...
എരികനല്‍നയനനോടേറ്റുപ്പറയുമ്പോള്‍
അലിയുമെന്‍ മനസ്സിലെ വ്യാധികളെല്ലാം (ഉരുകുന്നൊരു..
പലവട്ടം വലംവച്ചുതൊഴുതിട്ടുമെന്തേ..
പാര്‍വ്വതീകാന്താ നീ കണ്ടില്ലയെന്നെ ...
പറയുവാനൊരുപാടു ദുഖങ്ങളുണ്ടെനിക്കി-
ന്നതലിവോടെ കേള്‍ക്കുവാന്‍ കരുണയുണ്ടാവണേ.. (ഉരുകുന്നൊരു..
കേവലബാലനാം മാര്‍ക്കണ്ഠേയനെയന്നു
മൃത്യു തീണ്ടാതെ നീ കാത്തതല്ലേ
മനസ്സുതളര്‍ന്നു ഞാന്‍ നിന്മുന്നിലെത്തുമ്പോള്‍
തിരുമിഴി തുറന്നീടാന്‍ വൈകീടല്ലേ (ഉരുകുന്നൊരു..
അച്ഛന്റെ കാല്‍തൊട്ടു വന്ദിക്കുന്നേരം
മനസ്സില്‍ തെളിയുന്ന രൂപമല്ലേ
അച്ഛനായിവന്നെന്നെ ഒരുമാത്രയെങ്കിലുമാ-
മാറോടു ചേര്‍ത്തു നീ സാന്ത്വനമേകണേ ... (ഉരുകുന്നൊരു..
No comments:
Post a Comment