ഉമാമഹേശ്വര ഭഗവാനേ നിന്റെ
ഊട്ടുപുരവാതിക്കലിന്നു ഞാന്‍
ഒരുപിടിച്ചോറിനായ് കാത്തുനില്‍പ്പൂ....
അന്നദാനപ്രഭുവിനാനന്ദമേകുന്ന
അന്നദാനത്തിന്റെ പുണ്യമറിഞ്ഞു ഞാന്‍
ആനന്ദാശ്രു പൊഴിച്ചു നില്‍പ്പൂ..... (ഉമാമഹേശ്വര
ദക്ഷിണകാശിയാം വൈയ്ക്കത്തു വാഴും
ദക്ഷിണാമൂര്‍ത്തിയെ കണ്ടിടാനായ്
ആ രുദ്രാക്ഷധാരിയെ കണ്ടിടാനായ്...
ഒരുവേളയെത്തുവാന്‍ വൈകിയെന്നാകിലും..
ഒന്നിച്ചിരുത്തി ഊട്ടിടുന്നു..ദേവന്‍..
തന്നുണ്ണിയെപ്പോലെ കാത്തിടുന്നു.... (ഉമാമഹേശ്വര
അര്‍ദ്ധനാരീശ്വര സങ്കല്‍പ്പ ഭൂമിയില്‍
ആര്‍ദ്രഹൃദയനായ് ഞനെത്തിടുന്നു...
ആനന്ദവല്ലീശ്വരനെ കണ്ടിടാനായ്....
ജീവിതയാത്രയില്‍ കാതങ്ങളിത്രയു..
മൊരേകനായ് ദേവാ..ഞാന്‍ താണ്ടിവന്നു...
ഒരു കൈതുണതേടി ഞാനോടി വന്നു....... (ഉമാമഹേശ്വര
Priya Vembanad,
ReplyDeleteBlog valare nannaayirikkunnu.
Ente Abhinandanam!
Idakkidakku check cheyyaam.
Gaanarachayithaavu enna nilayil Vembanadine enikku mumpe nalla mathippaanu.
'Uma maheswara bhagavane' enna ee gaanavum aa pratheeksha niravettunnu.
Ee gaanangal ellaam prashastha gayakare kondu padichu purathirakkanam.
'Pranayini'ye polulla gaanangal iniyum ezhuthanam.
Ee samrambhathinu ellaa bhaavukangalum nerunnu.