വിണ്ണിലെ നക്ഷത്രദീപമോ
മണ്ണിലെ ശ്രീലകം വാഴുന്ന ദേവിയോ
അറിയില്ലെനിക്കിന്നറിയില്ല നിന്‍
സാമിപ്യമെന്നിലതിലേതന്നെനിക്കറിയില്ല
തുറന്നിട്ട ജാലകപാതിയില്‍ ഞാന്‍
ദൂരെ ദൂരെയെങ്ങോ കണ്‍നട്ടിരിക്കവേ
ഒരു സ്നേഹമയൂഖമായിവന്നെന്‍
കയ്യിലിരുന്നു കൊഞ്ചിച്ചിരിച്ചു നീ
നിന്റെയാ കിളികൊഞ്ചലിലെന്‍
നോവലിയുന്നതും ഞാനറിഞ്ഞു സഖീ...
കാലമാം മഴമേഘക്കാറുകള്‍ കാണവേ
പലവര്‍ണ്ണപ്പീലി വിരിച്ചു നീയാടിടുമ്പോള്‍
നിന്റെയീയാനന്ദനടനം കാണുന്നനേരം
ഞാനെന്‍ മനോരഥത്തിലോരായിരം
പൂര്‍ണ്ണചന്ദ്രനെ കണ്ടു സായൂജ്യം നേടിടുന്നു
എന്‍ പ്രിയസഖീ നീയെനിക്കേകിയ
മധുരനൊമ്പരമാമീ നിമിഷങ്ങള്‍
മറക്കില്ലൊരിക്കലും മറക്കില്ലാ ഞാന്‍
മരതകപച്ചിലകട്ടിലിലെന്‍
മരണക്കിടക്ക വിരിക്കുവോളം
മറക്കില്ലൊരിക്കലും മറക്കില്ല നിന്നെ ഞാന്‍ ...
No comments:
Post a Comment