Friday, December 31, 2010

എന്റെ എല്ലാ പ്രിയ കൂട്ടുകാര്‍ക്കും നേരുന്നു ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍ ...!


Friday, December 3, 2010

സ്വാമിയേ....ശരണമയ്യപ്പോ......

സ്വാമിയേ....ശരണമയ്യപ്പോ......
ഹരിഹരസുധനെ…. ശരണമയ്യപ്പോ......

അച്ഛന്റെ മുന്‍പില്‍ കെട്ടുനിറച്ചൂ...
അയ്യനെ കാണാന്‍ കാനനം താണ്ടീ......
സ്വാമിയേ....ശരണമയ്യപ്പോ......

എരുമേലിയെത്തി..പേട്ടയും തുള്ളി...
ശാസ്താവിന്‍ ദര്‍ശനം കണ്ടു വണങ്ങീ....
സ്വാമിയേ....ശരണമയ്യപ്പോ......

പമ്പയില്‍ ചെന്നു വിരിവച്ചു പിന്നെ..
പമ്പവിളക്കിന്‍ സായൂജ്യം നേടി.....
സ്വാമിയേ....ശരണമയ്യപ്പോ......

പമ്പയില്‍ മുങ്ങി ബലിയിട്ടു പിന്നെ
സോദരദര്‍ശനം പുണ്യമായ് കണ്ടു...
സ്വാമിയേ....ശരണമയ്യപ്പോ......

ശരണം വിളിയോടെ ഇരുമുടിയേന്തി...
സന്നിധി തേടി വന്നിതാ..ഞങ്ങള്‍.....
സ്വാമിയേ....ശരണമയ്യപ്പോ......

അപ്പാച്ചിമേടും ശരംകുത്തിയും താണ്ടി....
അയ്യപ്പസന്നിധിയെത്തിതാ ..ഞങ്ങള്‍...
സ്വാമിയേ....ശരണമയ്യപ്പോ......

കത്തിയുയരുന്ന ആഴിയും കണ്ടു..
വാവരു സ്വാമിയെ കണ്ടു വണങ്ങി....
സ്വാമിയേ....ശരണമയ്യപ്പോ......

ഇരുമുടിക്കെട്ടു ശിരസ്സിലുമേന്തി....
പടിപതിനെട്ടും തൊട്ടുവണങ്ങി.....
സ്വാമിയേ....ശരണമയ്യപ്പോ......

അഹിലാണ്ടേശ്വര സന്നിധി പൂകി..
ശരണം വിളിയോടെ... ദര്‍ശനം നേടീ...
സ്വാമിയേ....ശരണമയ്യപ്പോ......

അമ്പലംച്ചുറ്റിയഭിഷേകം ചെയ്തു...
അയ്യപ്പദര്‍ശനസായൂജ്യം നേടി....
സ്വാമിയേ....ശരണമയ്യപ്പോ......

മാളികത്തമ്മയെ ചെന്നു വണങ്ങി....
മലരിന്‍ നിവേദ്യം കാണിക്ക നല്‍കീ....
സ്വാമിയേ....ശരണമയ്യപ്പോ......

മാമലമേളിലെ ജ്യോതിയും കണ്ടു..
ആനന്ദചിത്തരായ് പടിയിറങ്ങീ.....
സ്വാമിയേ....ശരണമയ്യപ്പോ......

അയ്യപ്പദര്‍ശനം കണ്ടു തിരിച്ചൂ.....
അച്ഛന്റെ മുന്‍പിലെത്തിതാ ഞങ്ങള്‍...
സ്വാമിയേ....ശരണമയ്യപ്പോ......

ഇരുമുടിതാത്തി ശരണം വിളിച്ചൂ....
മാലയുമൂരി മുങ്ങിക്കുളിച്ചൂ.....
സ്വാമിയേ....ശരണമയ്യപ്പോ......

ഒരു പുണ്യദര്‍ശനയാത്ര കഴിഞ്ഞു...
മനസ്സിന്റെ ഭാരങ്ങളൊട്ടൊന്നൊഴിഞ്ഞൂ....
സ്വാമിയേ....ശരണമയ്യപ്പോ......

സ്വാമിശരണം മനസ്സുനിറഞ്ഞു...
തത്ത്വമസിയുടെ പൊരുളുമറിഞ്ഞൂ.....
സ്വാമിയേ....ശരണമയ്യപ്പോ......

ഹരിഹരസുധനെ…. ശരണമയ്യപ്പോ......
ഹരിഹരസുധനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ....ശരണമയ്യപ്പോ......

Tuesday, November 16, 2010

ഏറ്റുമാനൂരപ്പാ....ഉഗ്രമൂര്‍ത്തേ....

ഏറ്റുപറയുവാന്‍ മാലോകരെത്തുന്ന
ഏറ്റുമാനൂരില്‍ വാഴും ഉഗ്രമൂര്‍ത്തേ
തീരാത്ത പാപത്തിന്‍ ഭാണ്ഡവുമായി
എത്തിടുന്നു നിന്‍ തിരുമുമ്പിലിന്നു ഞാന്‍ .. ( ഏറ്റുപറയുവാന്‍

ഗോപുരവാതിക്കലോരുവേള ഞാനും
ഒട്ടൊന്നു ശങ്കിച്ചു നിന്നുപോയിയെന്‍
കൈലാസനാഥന്റെ മനസ്സറിയാതെ
ഏറിടും മനസ്സിന്റെ വ്യാധിയുമായി ... ( ഏറ്റുപറയുവാന്‍

ശങ്കിച്ചുനിന്നൊരെന്‍ മനസ്സില്‍ പറഞ്ഞു നീ
ശങ്കകൂടാതെയാ തിരുമുമ്പിലെത്തുവാന്‍
വിറയ്ക്കുന്ന കാലുകള്‍ പടിയില്‍ ചവിട്ടി
പതിയെ ഞാന്‍ ഗോപുരവാതില്‍ കടന്നൂ..

കത്തിജ്വലിക്കുന്ന കെടാവിളക്കീന്നു
കരിയോന്നെടുത്തു നെറ്റിയില്‍ തൊട്ടൊരു
കല്‍വിളക്കുപോല്‍  തിരുമുമ്പിലെത്തി
കണ്ണുകള്‍‍പൂട്ടി ഞാന്‍  കൈകൂപ്പിനിന്നു ... ( ഏറ്റുപറയുവാന്‍

മിഴിനീരു കൊണ്ടുഞാന്‍ ജലധാരയേകി
മനസ്സിന്റെ ഭാരം ഒട്ടൊന്നൊഴിവായി..
അധരങ്ങള്‍ ചൊല്ലിയ പഞ്ചാക്ഷരങ്ങള്‍
ഹൃദയത്തില്‍ ഞാനതേറ്റുപാടി.... ( ഏറ്റുപറയുവാന്‍

Thursday, November 11, 2010

ഉമാമഹേശ്വര ഭഗവാനേ....

ഉമാമഹേശ്വര ഭഗവാനേ നിന്റെ
ഊട്ടുപുരവാതിക്കലിന്നു ഞാന്‍
ഒരുപിടിച്ചോറിനായ് കാത്തുനില്‍പ്പൂ....
അന്നദാനപ്രഭുവിനാനന്ദമേകുന്ന
അന്നദാനത്തിന്റെ പുണ്യമറിഞ്ഞു ഞാന്‍
ആനന്ദാശ്രു പൊഴിച്ചു നില്‍പ്പൂ..... (ഉമാമഹേശ്വര

ദക്ഷിണകാശിയാം വൈയ്ക്കത്തു വാഴും
ദക്ഷിണാമൂര്‍ത്തിയെ ക‍ണ്ടിടാനായ്
ആ രുദ്രാക്ഷധാരിയെ കണ്ടിടാനായ്...
ഒരുവേളയെത്തുവാന്‍ വൈകിയെന്നാകിലും..
ഒന്നിച്ചിരുത്തി ഊട്ടിടുന്നു..ദേവന്‍..
തന്നുണ്ണിയെപ്പോലെ കാത്തിടുന്നു.... (ഉമാമഹേശ്വര

അര്‍ദ്ധനാരീശ്വര സങ്കല്‍പ്പ ഭൂമിയില്‍
ആര്‍ദ്രഹൃദയനായ് ഞനെത്തിടുന്നു...
ആനന്ദവല്ലീശ്വരനെ കണ്ടിടാനായ്....
ജീവിതയാത്രയില്‍ കാതങ്ങളിത്രയു..
മൊരേകനായ് ദേവാ..ഞാന്‍ താണ്ടിവന്നു...
ഒരു കൈതുണതേടി ഞാനോടി വന്നു....... (ഉമാമഹേശ്വര

സഹയാത്രികയ്ക്കു സ്നേഹപൂര്‍വ്വം...

വിണ്ണിലെ നക്ഷത്രദീപമോ
മണ്ണിലെ ശ്രീലകം വാഴുന്ന ദേവിയോ
അറിയില്ലെനിക്കിന്നറിയില്ല നിന്‍
സാമിപ്യമെന്നിലതിലേതന്നെനിക്കറിയില്ല
തുറന്നിട്ട ജാലകപാതിയില്‍ ഞാന്‍
ദൂരെ ദൂരെയെങ്ങോ കണ്‍നട്ടിരിക്കവേ
ഒരു സ്നേഹമയൂഖമായിവന്നെന്‍
കയ്യിലിരുന്നു കൊഞ്ചിച്ചിരിച്ചു നീ
നിന്റെയാ കിളികൊഞ്ചലിലെന്‍
നോവലിയുന്നതും ഞാനറിഞ്ഞു സഖീ...
കാലമാം മഴമേഘക്കാറുകള്‍ കാണവേ
പലവര്‍ണ്ണപ്പീലി വിരിച്ചു നീയാടിടുമ്പോള്‍
നിന്റെയീയാനന്ദനടനം കാണുന്നനേരം
ഞാനെന്‍ മനോരഥത്തിലോരായിരം
പൂര്‍ണ്ണചന്ദ്രനെ കണ്ടു സായൂജ്യം നേടിടുന്നു
എന്‍ പ്രിയസഖീ നീയെനിക്കേകിയ
മധുരനൊമ്പരമാമീ നിമിഷങ്ങള്‍
മറക്കില്ലൊരിക്കലും മറക്കില്ലാ ഞാന്‍
മരതകപച്ചിലകട്ടിലിലെന്‍
മരണക്കിടക്ക വിരിക്കുവോളം
മറക്കില്ലൊരിക്കലും മറക്കില്ല നിന്നെ ഞാന്‍ ...

Monday, November 8, 2010

എരികനല്‍നയനാ ....

ഉരുകുന്നൊരു ഹൃദയം ഞാന്‍ ഓംകാരദേവാ..
ഒരുവട്ടമെങ്കിലുമോര്‍ത്തീടണെയെന്നെ നീ...
എരികനല്‍നയനനോടേറ്റുപ്പറയുമ്പോള്‍
അലിയുമെന്‍ മനസ്സിലെ വ്യാധികളെല്ലാം (ഉരുകുന്നൊരു..

പലവട്ടം വലംവച്ചുതൊഴുതിട്ടുമെന്തേ..
പാര്‍വ്വതീകാന്താ നീ കണ്ടില്ലയെന്നെ ...
പറയുവാനൊരുപാടു ദുഖങ്ങളുണ്ടെനിക്കി-
ന്നതലിവോടെ കേള്‍ക്കുവാന്‍ കരുണയുണ്ടാവണേ.. (ഉരുകുന്നൊരു..

കേവലബാലനാം മാര്‍ക്കണ്ഠേയനെയന്നു
മൃത്യു തീണ്ടാതെ നീ കാത്തതല്ലേ
മനസ്സുതളര്‍ന്നു ഞാന്‍ നിന്മുന്നിലെത്തുമ്പോള്‍
തിരുമിഴി തുറന്നീടാന്‍ വൈകീടല്ലേ (ഉരുകുന്നൊരു..

അച്ഛന്റെ കാല്‍തൊട്ടു വന്ദിക്കുന്നേരം
മനസ്സില്‍ തെളിയുന്ന രൂപമല്ലേ
അച്ഛനായിവന്നെന്നെ ഒരുമാത്രയെങ്കിലുമാ-
മാറോടു ചേര്‍ത്തു നീ സാന്ത്വനമേകണേ ... (ഉരുകുന്നൊരു..

Monday, November 1, 2010

ആറാട്ടുദേവന്‍...

ഇരുമ്പുഴിക്കരയില്‍ നീയാറാടിയെത്തുമ്പോള്‍
ഇരുകൈയ്യും കൂപ്പി ഞാന്‍ കാത്തു നിന്നു
നിന്നെയിടനെഞ്ചിലേറ്റി ഞാന്‍ കാത്തു നിന്നു.... (ഇരുമ്പുഴിക്കരയില്‍

അച്ഛനെ കാക്കുമൊരുണ്ണിയും പിന്നെ
അക്ഷമയോടെയീ ഞാനും...
ആനന്ദരൂപിയാം കൈലാസനാഥന്റെ
ആഗമനത്തിനായ് കാത്തു നിന്നു... (ഇരുമ്പുഴിക്കരയില്‍

ആറാടിയെത്തിയ ദേവനെ കാണാനായ്
ആയിരമാളുകള്‍ നിന്നിടുമ്പോള്‍
ഒരു നോക്കു നിന്നെ കണ്‍പാര്‍ക്കുവാനാ
യൊരെകാകിയെപോലെ ഞാന്‍ നിന്നു.. (ഇരുമ്പുഴിക്കരയില്‍

പുത്രസമഷം പുഞ്ചിരിതൂകിനീ നിന്നിടൂമ്പോള്‍
പുണ്ണ്യമാം ദര്‍ശനമം നേടി ഞാന്‍ ചോദിച്ചു...
നീരാഞ്ചനപ്രിയാ, നീലകണ്‍ഠാ നിന്നെ
നിത്യേന കാണുവാനെനിക്കാവണില്ലാ..! (ഇരുമ്പുഴിക്കരയില്‍

Monday, October 25, 2010

പ്രണയിനി ...

നാട്ടുവഴിയോരത്തു, നാട്ടുമാവിന്‍ ചോട്ടിലായ്
നാലുമണി നേരത്തു കാത്തു നിന്നു ഞാനെന്റെ
നാണംകുണുങ്ങിയെ കാത്തു നിന്നു...

പച്ചപ്പാവാടയും ദാവണിയും ചുറ്റി നീയൊരു
പഞ്ചവര്‍ണ്ണക്കിളിയായ് വന്നിടുമ്പോള്‍
എന്റെ ഹൃദയകവാടത്തില്‍ മുട്ടിടുമ്പോള്‍
വിരിയുന്നൊരായിരം താമരപ്പൂക്കളെന്‍
ഹൃദയസരസ്സിലെ നീലജലാശയത്തില്‍...

പരിഭവമൂറുന്ന മിഴികളുയര്‍ത്തി നീ
പതിയെയെന്‍ കാതിലൊന്നുരിയാടവെ
പണ്ടു ഞാന്‍ കേട്ടൊരു പ്രണയഗാനത്തിന്റെ
പല്ലവിയെന്നില്‍ പെയ്തിറങ്ങി...
ഞാന്‍ പ്രണയവിവശനായതിലലിഞ്ഞു....

ഒരു നറുപുഞ്ചിരിയേകിനീയന്നെന്റെ
ചാരത്തുനിന്നും ഓടിയകലുന്നനേരം..
ഓര്‍മ്മ തന്‍ തീരത്തു വീണ്ടുമണയുന്നെന്‍
ഓര്‍മ്മയിലുള്ളൊരാ പ്രണയഗാനം
ആരും കൊതിക്കുന്നൊരാ പ്രണയഗാനം

"അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരുമാത്ര വെറുതെ കൊതിച്ചുപോയ്..
ഞാനൊരുമാത്ര വെറുതെ കൊതിച്ചുപോയ്...."

Tuesday, October 19, 2010

അമ്പാടിക്കണ്ണന്‍

ആലിലക്കണ്ണാ...വാ..വാ...
അമ്പാടിക്കണ്ണാ...വാ..വാ...
കുന്നിക്കുരു കൂട്ടാന്‍ വാ..വാ..
എന്‍ നെഞ്ചത്തില്‍ കളിയാടാന്‍ വാ..വാ.. (ആലില...

ഗോകുലമാതയ്ക്ക് ആനന്ദമേകാന്‍
കുഞ്ഞിച്ചുവടാടും കണ്ണാ..വാ..
കാളിയശിരസ്സില്‍ താണ്ഡവമാടും
കാര്‍മുകില്‍ വര്‍ണ്ണാ...വാ..വാ..
കാര്‍മുകില്‍ വര്‍ണ്ണാ...വാ..വാ.. (ആലില...

യാദവകുലത്തിനു ഗോവര്‍ദ്ധനക്കീഴില്‍
അഭയം നല്‍കിയ ഭഗവാനെ...
ഈലോകരക്ഷയ്ക്കൊരു ഗോവ്വര്‍ദനമായ്
പാരിന്‍ മുകളില്‍ നിറഞ്ഞീടണെ....ദേവാ...
പാരിന്‍ മുകളില്‍ നിറഞ്ഞീടണെ.... (ആലില...

Tuesday, October 12, 2010

ഒരുവട്ടി തുമ്പപ്പൂ ...

തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..
അത്തം തൊട്ടിനി പത്തുദിനങ്ങള്‍
എന്നും പൂക്കളമൊരുക്കേണം..
തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..

ചേച്ചിക്കുണ്ടൊരു പൂക്കൂട..
എനിക്കുമുണ്ടൊരു പൂക്കൂട..
ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഞങ്ങളൊരുക്കും കളത്തിനായ്
തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..

തെച്ചിയും തന്നു ജെമന്തിയും തന്നു
കൂടനിറയെ പൂക്കളെനിക്കു..
തുളസിയും കിട്ടി മാവിലയും
ഇനിയൊരു ശുഭനിറം വേണമെങ്കില്‍
തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..

ഓണത്തപ്പനെയെതിരേക്കാന്‍
പടിപ്പുരമുതലിങ്ങോട്ടു..
പൂമുഖവാതിലിലെത്തിനിക്കും..
വെള്ള വിരിച്ചൊരു വഴിവേണേല്‍
തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..

ഓണത്തപ്പനിരിക്കനായ്..
പീഠമതൊന്നൊരുക്കുമ്പോള്‍
അരികില്‍ നന്മ വിതറുന്ന..
തുമ്പപ്പൂക്കളമൊരുക്കനായ്..
തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..

Tuesday, October 5, 2010

ശങ്കരമഹാദേവാ...

ലോകനന്മയ്ക്കായ് കാളകൂടത്തെ
മൃഷ്ടാന്നമാക്കിയ ഭഗവാനെ....
അന്നദാനപ്രഭുവല്ലെ നീ...
യെനിക്കന്നമുണ്ടീടുവാന്‍ കനിവേകണെ....(ലോകനന്മ...

കലികാല കാഠിന്യമെന്തെന്നറിയാതെ...
കാലം കഴിക്കുന്നീ മൂഢജന്മം....
ഇന്ദുകലാധരാ നിന്‍ തങ്കപ്രഭയാലെന്‍
കലികാലദോഷം നീക്കിടണെ....(ലോകനന്മ...

അഹങ്കാരഗോപുരക്കോട്ടകള്‍ കെട്ടി
യതിനുള്ളില്‍ വാഴുന്നീ മര്‍ത്യജന്മം..
ശൈലാദ്രിനാഥാ നിന്‍ തൃക്കണ്‍ തുറന്നെന്നെ
പാപമോക്ഷം നല്‍കി കാത്തിടണെ.....(ലോകനന്മ...

Friday, October 1, 2010

മഴവില്ലുപോലൊരു ബാല്യകാലം.....

ഓണനിലാവത്തു ഒന്നിച്ചിരിക്കനായ്
ഓര്‍മ്മകളോരോന്നു പങ്കിടാനായ്
ഓടിയെത്തുമെന്‍ ബാല്യസഖിയെ
ഒരുവേള ഞാന്‍ നോക്കിനിന്നു...
ഒരു വാക്കു മിണ്ടുവാനായ് കാത്തുനിന്നു...

പറയുവാനൊരുപാടു കാര്യങ്ങളുണ്ടേലും
പറയുവാനാവതെ നോക്കിനിന്നു..
പിന്നെയാ മിഴികള്‍ നിറയുന്നതും ഞാനറിഞ്ഞു..
പാദങ്ങള്‍കൊണ്ടുനീ കോറിയ ചിത്രങ്ങള്‍
പറയുന്നൊരായിരം പരിഭവങ്ങള്‍....

ഉത്രാടനാളിള്‍ കൂട്ടരോടൊത്തു നാം
ഊഞ്ഞാലിലാടിയതും പിന്നെ
ഉച്ചവെയിലത്തു തളര്‍ന്നുവന്നാ..
ഉമ്മറകോലായില്‍ മയങ്ങിയതും..
ഉണ്ടൊരുപാടൊര്‍മ്മകളിന്നുമെന്‍ മനസ്സിനുള്ളില്‍..

തിരുവോണനാളിലെ പൊന്‍പുലരിയില്‍...
തിളങ്ങുന്ന കുപ്പായമിട്ടന്നു നീയൊരു
തുമ്പിയെപ്പോലെന്‍ ചാരത്തണഞ്ഞതും
താമരമിഴികളുയര്‍ത്തി നീയെന്‍ ഹൃദയത്തിലന്നു
തംമ്പുരു മീട്ടയതും ഓര്‍ത്തിടുന്നു സഖീ....

ഒന്നായ് തീരുവാനന്നു നമ്മള്‍
ഒട്ടേറെ മനസ്സില്‍ കൊതിച്ചിരുന്നു...
ഒന്നുരിയാടാതെ ഒരോണനാളില്‍..
ഒരു കിളി മാത്രം പറന്നുപോയി..
ഒര്‍ക്കുക മറുകിളിയിന്നും തനിച്ചുതന്നെ.....

എങ്കിലുമിന്നുനീ ചാരത്തണയുമ്പോള്‍
അറിയാതെ മനസ്സില്‍ പറഞ്ഞുപോയി..
കാലങ്ങള്‍ മാറുന്നിന്നെത്ര വേഗം...
കോലങ്ങള്‍ അഴിയുന്നിന്നെത്ര വേഗം...
മാറത്തതൊന്നുമെ മനസ്സില്‍ പതിഞ്ഞൊരു..
മഴവില്ലുപോലൊരു ബാല്യകാലം.....

Sunday, September 26, 2010

ONV സാറിനൊരു മംഗളപത്രം


അച്ഛനെന്ന മൂന്നക്ഷരം വായ്മൊഴിയാക്കിയ മലയാളമെന്നു
മഭിമാനപൂര്‍വ്വം നെഞ്ചിലേറ്റുമീ മൂന്നക്ഷരം O.N.V.

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം പോലെ..
ആരും കൊതിക്കുന്ന മലയാളഭാഷയില്‍
അക്ഷരകൂട്ടിനാല്‍ ഹാരമൊരുക്കുവാന്‍
ആദിസൂര്യതേജസ്സായൊരാള്‍ O.N.V.

പുസ്തകതാളില്‍ പഠിക്കുവാനും പിന്നെ
പലപ്പോഴായി മനസ്സില്‍ പാടിനടക്കാനും
പച്ചയാം ജീവിതസത്യങ്ങളെയെല്ലാം
പകര്‍ത്തിയെഴുതിയ പ്രതിഭാധനന്‍ O.N.V.

ഒരുവട്ടംകൂടി ഞാനോര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുമ്പോളെന്നെ
കാത്തിരിക്കുമൊരു കാരണവരെപോല്‍
പൂമുഖവാതിക്കല്‍ മന്ദസ്മിതത്തോടെ O.N.V.

തുമ്പപ്പൂ ചോറിനു കൂട്ടായ് കറിയില്‍
പ്ലാവിലകുമ്പിളില്‍ ഉപ്പുപകര്‍ന്ന മഹാമതെ..
മലയാളഭാഷക്കെന്നെന്നും രുചിയേകാ
നൊരുകുമ്പിളുപ്പായ് നീയെന്നുമുണ്ടാവണെ...

മനസ്സിലുദിക്കുന്ന വാക്കുകള്‍കൊണ്ടു ഞാന്‍
മറ്റാരും കാണാതൊരു പീഠമൊരുക്കിയതില്‍
മലയാളമണ്ണിന്റെ പുണ്യമായ് മാറിയ
മഹാഗുരുവിനെ പ്രതിഷ്ഠിച്ചിടുന്നൂ...

എവിടെ മനുഷ്യനുണ്ടവിടെല്ലാമുയിര്‍
ത്തെഴുന്നേല്‍ക്കുമെന്റെയീ ഗാനമെന്നു
പാടിപ്പറഞ്ഞ അക്ഷരഗുരുവിനര്‍പ്പിച്ചീടുന്നെന്‍
ശതകോടി പ്രണാമം പ്രണാമം പ്രണാമം

* * * * *

Friday, September 24, 2010

അര്‍ച്ചന...

നന്ദിതന്‍ കാവലാല്‍ നാലമ്പലത്തില്‍
നാടിനു നാഥനായ് വാഴുമെന്നീശ്വരാ...
നാമാര്‍ച്ചന ചെയ്തു കേഴുമീയേഴയെ
മാലകറ്റി നീ മാറോടു ചേര്‍ക്കണെ... (നന്ദിതന്‍

ക്ഷീണിതനായൊരുവേള ഞാന്‍ നിന്‍
തിരുമുറ്റത്തിരുന്നു കണ്ണീര്‍ വാര്‍ക്കവെ
ഒഴുകിവരുമൊരിളം തെന്നലായ് നീയെന്നെ
തഴുകിയുറക്കിയതും അറിയുന്നു ഞാന്‍.. (നന്ദിതന്‍

കാലത്തിന്‍ കല്പന പാലിച്ചൊരുനാള്‍
നിന്‍ തിരുസന്നിധിയില്‍ ഞാനെത്തിടുമ്പൊള്‍
കാലകാലങ്ങള്‍ക്കതീതനായ് വാഴുമെന്‍
കാരുണ്യമൂര്‍ത്തെ കാത്തിടനെ ശംഭോ... (നന്ദിതന്‍

വൈയ്ക്കം കായലെ......

കായലെ..വൈയ്ക്കം കായലെ....
എന്റെ ഭഗവാന്റെ നാട്ടിലെ കായലെ...
നിന്റെ ഓളങ്ങള്‍ ചൊല്ലുമോ സഹസ്രനാമം..
ശിവസഹസ്രനാമം......

ഈ ചെറുന്നാട്ടിലെ..ആ പെരുംകോവിലില്‍..
വാണരുളും ഭഗവാനെ വാഴ്ത്തിടാന്‍
ജനകോടികളെത്തുന്ന കണ്ടുവോ...നീ...
കായലെ.........വൈയ്ക്കം കായലെ......

അക്കരക്കടവിലെ ദേശക്കാര്‍ ‍ക്കെന്നുമെ....
ഇക്കരെ വന്നിടാന്‍ നീയെ ശരണം......
എന്റെ ഭഗവാനെ കണ്ടിടാന്‍ നീയെ ശരണം...
കായലെ .....വൈയ്ക്കം കായലെ..

നിന്റെപൊന്നോളങ്ങള്‍ കണ്‍നിറയെ കാണവെ..
യെന്റെ മനസ്സൊരു ശാന്തിതീരം.......
അതില്‍ നിന്റെ പാദസരധ്വനികള്‍ മാത്രം..
കായലെ....വൈയ്ക്കം കായലെ...... 

ചാപല്ല്യം

"ശ്രീ... ജയരാമാ....."
കച്ചേരി തകര്‍ക്കുകയാണ്. പെട്ടെന്ന് രാജു ഞെട്ടിയുണര്‍ന്നു...
ഓ... ഇതു ഇതുവരെ തീര്‍ന്നില്ലെ.. അടുത്തതു ബാലെ ആണ്. പണ്ടാരം രണ്ടു മണിയാവും തുടങ്ങാന്‍, നേരത്തെ സ്ഥലം പിടിക്കമെന്നു കരുതിയാ ഇവിടെ ഇരുന്നത്... ഉറക്കം വന്നിട്ടാണെല്‍ വയ്യ... കുറച്ചു കറങ്ങി വന്നാലൊ?

അടുത്തിരുന്ന ആളിനോടു ഇപ്പം വരാമെന്നു പറഞ്ഞു രജു പുറത്തേക്കിറങ്ങി...

പത്താം ക്ലാസ്സിലെ പരീക്ഷ ഇന്നലെയാണു തീര്‍ന്നത്. അച്ചനോടു
നേരത്തെ അനുവാദം വാങ്ങിയിരുന്നു, പരീക്ഷ കഴിഞ്ഞാല്‍ ബാലെ കാണാന്‍ വിടണമെന്നു. അമ്പലത്തില്‍ പൂരം തുടങ്ങിയിട്ടു ഇന്നു നാലു ദിവസങ്ങളായി. അമ്മേടെ കൂടെ പൊയ്ക്കൊളാന്‍ പതിവില്ലാതെ അച്ചന്‍ അനുവാദം തന്നപ്പോള്‍ ഏറെ സന്തോഷിച്ചു. അമ്പലത്തിലെത്തിയതും, അമ്മയും അനിയത്തിയും അയല്‍വക്കത്തുള്ള ചേച്ചിമാരും കൂടി ഒരു സ്ഥലത്തു ഇരിപ്പുറപ്പിച്ചു. ഏതായലും ഇതു തന്നെ അവസരം. അമ്മയോടു ഏറെനേരം കേണിട്ടാണു കറങ്ങി വരാന്‍ അനുവാദം തന്നത്, പരിപാടി തീരുന്നതിനു മുമ്പ് ഇവിടെ എത്തണം എന്ന വ്യവസ്ഥയില്‍...

ഏതായാലും ഒന്നു കറങ്ങിവരാം എന്നു കരുതി അവന്‍ കച്ചവടക്കാര്‍ ഇരിക്കുന്നിടത്തേക്ക് പോയി. വളകച്ചവടക്കാരും, കളിപ്പാട്ടം വില്‍ക്കുന്നവരും കച്ചവടത്തിന്റെ ആവേശത്തിലാണ്. രാജു അതെല്ലാം നോക്കി കണ്ടു നടന്നു നീങ്ങി.

"അനിയത്തിക്കൊരു സെറ്റ് വള വാങ്ങിയാലൊ?" അവനോര്‍ത്തു. എപ്പോഴും അടികൂടുമെങ്കിലും അവളെ അവനു വല്ല്യ കാര്യമായിരുന്നു. ഒരു വളകടയിലെത്തി അവന്‍ വളകള്‍ തിരഞ്ഞു..

പെട്ടന്നാണ് ആ കടയില്‍ തൂക്കിയിട്ടിരുന്ന പെട്രൊമാക്സിന്റെ വെളിച്ചം അവന്റെ കണ്ണില്‍ തട്ടിയത്. അവന്‍ കണ്ണൊന്നു ചിമ്മി നോക്കി.. അവന്റെയുള്ളില്‍ ഒരു കുളിര്‍തെന്നല്‍ വീശി. കടയുടെ ഒരറ്റത്തുനിന്നും ഒരു പെണ്‍കുട്ടി അവനെ തന്നെ നോക്കി നില്‍ക്കുന്നു... അവളുടെ ചുണ്ടില്‍ ഒരു മന്ദഹാസമില്ലെ?.. ഉണ്ട്...

അവന്‍ അറിയാതെ അവളെ വീണ്ടും വീണ്ടും നോക്കി. അവള്‍ അവനെത്തന്നെ നോക്കി നില്‍ക്കുകയാണ്. അവളുടെ കണ്ണുകള്‍ അവനോടെന്തൊ പറയണപോലെ അവന് തോന്നി..അതെ അവള്‍ പറയുകയാണ് താന്‍ എടുത്ത വളകള്‍ കൊള്ളീല്ലാന്ന്.. അവന്‍ അറിയാതെ ആ വളകള്‍ തിരിച്ചു വച്ചിട്ട് വേറൊരു സെറ്റ് എടുത്തു അവളെ നോക്കി. അതും പോരാ എന്നര്‍ത്ഥത്തില്‍ അവള്‍ കണ്ണടച്ചു... അവന്‍ വീണ്ടുമൊരു ജോടി വളകല്‍ എടുത്ത് അവളെ നോക്കി... അവളുടെ കണ്ണൂകള്‍ വിടര്‍ന്നു.. അതു മതിയെന്നു ആ കണ്ണൂകള്‍ അവനോടു പറഞ്ഞു.. അവന്‍ അതു വാങ്ങിയപ്പോഴേക്കും ആ പെണ്‍കുട്ടിയും കൂടെയുള്ളവരും അവിടന്ന് നീങ്ങിതുടങ്ങിയിരുന്നു....

അവന്‍ അറിയാതെ അവന്റെ കാലുകള്‍ അവരെ പിന്‍തുടര്‍ന്നു.. അവര്‍ പലഹാരകടയില്‍ കേറിയതു കണ്ട് അവനും അവിടെ ചെന്നു ഓരൊ പലഹാരത്തിന്റെയും വില ചോദിച്ചുകൊണ്ട് അവളെ നോക്കി... അവളും ഒരു ചെറുചിരിയോടെ അവനെ നോക്കുന്നുണ്ടായിരുന്നു... ഓരൊ പലഹാരത്തിന്റെയും വില്‍ കേള്‍ക്കുമ്പോള്‍ അവനോര്‍ത്തു... അമ്മയോടു കുറച്ചൂടെ പൈസ വാങ്ങേണ്ടതായിരുന്നു എന്ന്...

പലഹാരങ്ങള്‍ വാങ്ങി പെണ്‍കുട്ടിയും കൂട്ടരും അടുത്തുതന്നെയുള്ള കോഫി ഹൗസിലേക്കു കേറി.. ഏതൊ ഒരു ഉള്‍പ്രേരണമൂലമാവാം അവനും അവിടെ കേറി അവരുടെ അടുത്തയുള്ള ഇരിപ്പിടത്തില്‍ ഇരുന്നു... സന്തോഷത്തോടെ അവന്‍ ഒരു ചായക്കു ഒര്‍ഡര്‍ കൊടുത്തു...

"കഴിക്കാന്‍ എന്തേലും വേണൊ?"
"വേണ്ട" വെയിറ്ററുടെ ചോദ്യത്തിനു അലസമായി മറുപടി പറഞ്ഞെങ്കിലും അവനറിയാമായിരുന്നു ഇനി കയ്യില്‍ ഒരു കോഫിക്കുള്ള പൈസ മാത്രമെ ഉള്ളുവെന്ന്...

ചായകുടിക്കിടയില്‍ ഒളികണ്ണിട്ടുനോക്കുന്ന ആ പെണ്‍കുട്ടിയെ നോക്കിയിരിക്കുമ്പോള്‍ അവനു പെട്ടന്നൊരാശയം തോന്നി.. ഈ വള സെറ്റ് ആ കുട്ടിക്കു കൊടുത്താലൊ? അനിയത്തിക്കുവേണ്ടി ഇനിയും വാങ്ങാല്ലൊ... മാത്രമല്ല.. ഈ വളകള്‍ ഈ കുട്ടിക്ക് നന്നായി ചേരുവേം ചെയ്യും...അങ്ങിനെ ആലോചിച്ചുകൊണ്ടവന്‍ അവളോടു കണ്ണുകള്‍കൊണ്ടു ചോദിച്ചു...

"ഈ വളകള്‍ ഞാന്‍ നിനക്കു തരട്ടെ?"

അവളും തന്റെ കണ്ണൂകളാല്‍ അവനെ അറിയിച്ചു..ഈ മേശപ്പുറത്തു വച്ചോളൂന്ന്...

ചായകുടി കഴിഞ്ഞു കൂടെയുള്ളവര്‍ കൈകഴുകാന്‍ പോയപ്പോള്‍ അവന്‍ പെട്ടന്നു ആ വള സെറ്റിന്റെ പൊതി അവളുടെ മേശപ്പുറത്തു കൊണ്ടുവച്ചു.. എന്നിട്ടു കൈകഴുകാനായി പോയി..തിരിച്ചുവന്നപ്പോള്‍ അവള്‍ ആ പൊതിയെടുത്തു തന്റെ കൈയ്യിലുള്ള ബാഗില്‍ ഇട്ടുകൊണ്ടു അവനെ തിരിഞ്ഞു നോക്കുന്നതാണു കണ്ടത്.. അവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു...

കോഫി ഹൗസില്‍ നിന്നും ഇറങ്ങിയ അവര്‍ ബസ് സ്റ്റാന്റിലേക്കാണു പോയത്.. അവര്‍ക്കു പോവാനുള്ള ബസ് തയ്യാറായ് നില്‍ക്കുകയായിരുന്നു...അവര്‍ അതില്‍ കയറി...അല്പ സമയത്തിനു ശേഷം ബസ് നീങ്ങിതുടങ്ങി... അവള്‍ ആരും കാണാതെ പിന്നില്‍നിന്നും അവളെ തന്നെ നോക്കിനില്‍ക്കുന്ന അവനെ കൈവീശി കാണിച്ചു.... പൂരത്തിരക്കയതിനാല്‍ ബസ് മെല്ലെയാണു നീങ്ങികൊണ്ടിരുന്നത്... അവന്‍ ആ ബസിന്റെ പിറകെ ഏറെനേരം നടന്നു...

പെട്ടന്നാണ് അവന് ഒരു ബുദ്ധി തോന്നിയത്... അവന്‍ അടുത്തുകണ്ട ഒരു കടയിലേക്കോടി.

"ചേട്ടാ... ആ പേനയൊന്നു തരാമൊ? ഒരു ചെറിയ പേപ്പറും.." ഒറ്റശ്വാസത്തില്‍ അവനതു പറയുമ്പോഴും അവന്റെ കണ്ണുകള്‍ ആ ബസിന്റെ പിറകെ ആയിരുന്നു...

തെല്ലൊരതിശയത്തോടെ ആ കടക്കാരന്‍ കൊടുത്ത പേനയും പേപ്പറും വാങ്ങി അതില്‍ അവന്‍ തന്റെ പേരും സ്കൂളിന്റെ അഡ്രസ്സും എഴുതിയെടുത്ത് തിരികെ ഓടി..

അവന്‍ നോക്കുമ്പോള്‍ ബസ് കുറെയേറെ മുന്നോട്ട്പോയിരുന്നു... അവന്‍ കച്ചവടക്കാര്‍ക്കിടയിലൂടെ ഓടി ബസ് എത്തിച്ചേരേണ്ട സ്റ്റോപ്പില്‍ എത്തി കാത്തു നിന്നു... അല്പസമയത്തിനകം ബസ് എത്തിയതും അവന്‍ അവളുടെ ശ്രദ്ധകിട്ടാനായി അല്പം മാറിനിന്നു..പക്ഷെ അവള്‍ അവനെ ശ്രദ്ധിച്ചതേയില്ല....

ബസ് പതിയെ നീങ്ങിതുടങ്ങി... ഒരു പ്രാവിശ്യമെങ്കിലും അവള്‍ തിരിഞ്ഞുനോക്കുമെന്ന പ്രതീക്ഷയോടെ അവന്‍ ആ ബസ് പോയ ഭാഗത്തേക്കു നോക്കിനിന്നു...അവന്‍ അറിയാതെ അവന്റെ കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ആ കടലാസുതുണ്ട് ഊര്‍ന്ന് നിലത്തുവീണു....

ദേവീ... കിഴക്കങ്കാവിലമ്മെ..

കിഴക്കന്‍കാവില്‍ കുടികൊള്ളും ഭഗവതി
കീഴ്ക്കാവിലമ്മേ ശരണം
കരളില്‍ നീറും ദുഖവുമായ്...
കാത്തുനില്പ്പൂ ഞാന്‍ നിന്‍ തിരുമുന്‍പിലമ്മെ.......(കിഴക്കന്‍ക്കാവില്‍

ഒന്നുമറിയാത്ത കാലത്തുചെയ്ത
തെറ്റുകളത്രയും പൊറുത്ത ദേവി....
നിന്റെ കാരുണ്യക്കടലീന്നൊരു..
കൈക്കുടന്നനീരിനായ് കാത്തുനില്പ്പൂ ഞാനി
ന്നൊരു ഭിക്ഷാംദേഹിയെപ്പോലെ......(കിഴക്കന്‍ക്കാവില്‍

ഇടനെഞ്ചുപിടയുന്നു ദേവി...
നിന്‍ തിരുമുന്‍പില്‍ നില്‍ക്കുന്ന നേരം...
ഇനിയും താമസമരുതേ..യമ്മെ..
പാപിയാമെനിക്കുനീ മോക്ഷമതേകുവാന്‍....
നിന്‍പാദസന്നിധിയിലൊരഭയമതേകുവാന്‍.......(കിഴക്കന്‍ക്കാവില്‍